Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് നിലവിലുള്ള ഷാപ്പുകളുടെ ലൈസന്‍സ് സമ്പ്രദായം തുടരുമെന്ന് മന്ത്രി വി.എന്‍ വാസവന്‍



കള്ളു വ്യവസായത്തെ സംരക്ഷിക്കുവാന്‍ സംസ്ഥാനത്ത്  നിലവിലുള്ള ഷാപ്പുകളുടെ  ലൈസന്‍സ് സമ്പ്രദായം തുടരുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിനായി പ്രത്യേക ബോര്‍ഡ് സര്‍ക്കാര്‍ രൂപീകരിച്ചതായും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.  കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി വി എന്‍ വാസവന്‍. ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.എസ മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി.ഡി. രമേശന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു വലിയമല, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ആരിശേരി, ഇ.പി. സലിം, എന്‍.പി സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments