ദന്ത ചികിത്സാ രംഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ ദി ടൂത്ത് കമ്പനി, മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ചേര്‍പ്പുങ്കല്‍ നെല്ലിപ്പുഴ ആര്‍ക്കേഡില്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ഫൊറോന പള്ളി വികാരി റവ ഫാ ജോസഫ് പാനാമ്പുഴ, ഫാ ജെയിംസ് വടക്കെകണ്ടംകരിയില്‍, മിനി ജെറോം എന്നിവര്‍ സംബന്ധിച്ചു. റൂട്ട് കനാല്‍, ഓര്‍ത്തോഡോണ്ടിക്‌സ്, പ്രോസ്‌തോ ഡോണ്ടിക്‌സ്, പീഡിയോ ഡോണ്ടിക്‌സ് വിഭാഗങ്ങളും റ്റീത്ത് ജൂവലറി, ഇംപ്ലാന്റ് സര്‍ജറി, വൈറ്റ്‌നിംഗ് എന്നിവയും ഇവിടെ ലഭ്യമാണ്. വിവിധ വിഭാഗങ്ങളിലായി പത്തോളം സെപ്ഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനമാണ് ടൂത്ത് കമ്പനിയില്‍ നിന്നും ലഭിക്കുക.




0 Comments