Breaking...

9/recent/ticker-posts

Header Ads Widget

കൃഷിവകുപ്പ് ജില്ലാതലത്തില്‍ നല്‍കിയ അവാര്‍ഡുകളില്‍ ഏറെയും മരങ്ങാട്ടുപള്ളിക്ക്



കാര്‍ഷിക മേഖലയ്ക്ക് പ്രോത്സാഹനവുമായി കൃഷിവകുപ്പ് ജില്ലാതലത്തില്‍ നല്‍കിയ അവാര്‍ഡുകളില്‍ ഏറെയും മരങ്ങാട്ടുപള്ളിക്ക് ലഭിച്ചു. ജില്ലാതലത്തില്‍ മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്‌ക്കാരം ലഭിച്ചത് കുറിച്ചിത്താനം പൂതക്കാനാല്‍ ഷാജി ജോസഫിനാണ്. മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്സ്‌കാരം മരങ്ങാട്ടുപള്ളി കൃഷിഭവനിലെ കെ.ജെ മായക്ക് ലഭിച്ചു. മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുള്ള പുരസ്‌ക്കാരം കുറിച്ചിത്താനം എസ്‌കെവി എച്ച്എസ്എസ് വിദ്യാര്‍ത്ഥിയായ മരങ്ങാട്ടുപള്ളി കെ ഹരിനാരായണന്‍ പാറപ്പാനാലിന് ലഭിച്ചു. മികച്ച പച്ചക്കറി ക്ലസ്റ്ററായി തെരഞ്ഞെടുത്തത് മണ്ണയ്ക്കനാട്ടെ പ്രതീക്ഷ പച്ചക്കറി സംഘത്തെയാണ്. പച്ചക്കറി കൃഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ മൂന്നാം സ്ഥാനം മണ്ണക്കനാട്ടെ ഒഎല്‍സി  ബധിര വിദ്യാലയത്തിന് ലഭിച്ചു. അദ്ധ്യാപകര്‍ക്കുള്ള പുരസ്സ്‌കാരങ്ങളില്‍ 2-ാം സ്ഥാനം മണ്ണയ്ക്കനാട്ടെ ഒഎല്‍സി ഡെഫ് സ്‌കൂളിലെ അദ്ധ്യാപികയായ സിസ്റ്റര്‍ ബെറ്റ്‌സിമോള്‍ തോമസിന് ലഭിച്ചു.




Post a Comment

0 Comments