മുത്തോലിയില്‍ നിന്നും 1 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുത്തോലി അള്ളുങ്കല്‍കുന്ന് റോഡില്‍ നിന്നുമാണ് പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ മുലൂക് ചന്ദിനെ പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 1.03 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കോട്ടയം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ഫിലിപ് തോമസ്, അരുണ്‍ സി ദാസ് എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ സുനില്‍കുമാര്‍, സി സാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാം, ഹരികൃഷ്ണന്‍, ആരോമല്‍, പി.എ സാജിത്, പ്രശോഭ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.




0 Comments