Breaking...

9/recent/ticker-posts

Header Ads Widget

എന്‍.ജി.ഒ അസോസിയേഷന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.


തദ്ദേശ പൊതു സര്‍വ്വീസ് രൂപികരണത്തിനും പഞ്ചായത്ത് ജീവനക്കാരോടുള്ള അവഗണനക്കും എതിരെ എന്‍.ജി.ഒ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്‍പില്‍   പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ജെ തോമസ് ഹേര്‍ബിറ്റ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍  സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യൂ, ജില്ലാ സെക്രട്ടറി സോജോ തോമസ് , വി.പി ബോബിന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം. ഫ്രാന്‍സിസ്, റോജന്‍ മാത്യു, സെലസ്റ്റിന്‍ സേവ്യര്‍, കെ.സി.ആര്‍ തമ്പി, പി.എച്ച്  ഹാരിസ്‌മോന്‍,  ജില്ലാ ട്രഷര്‍ സഞ്ജയ് എസ്.നായര്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments