അയ്മനം പഞ്ചായത്തിലെ വരമ്പിനകം വാര്‍ഡില്‍ പുറമ്പോക്കില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍ഡിഎസ് മന്ദിരം കോടതി വിധിയെതുടര്‍ന്ന് പഞ്ചായത്ത് ഏറ്റെടുത്തു. കോടതി വിധി നടപ്പാക്കാന്‍ പോലീസും, അധികൃതരും എത്തിയപ്പോള്‍ മണ്ണെണ്ണയും, പെട്രോളുമായി ആളുകള്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു. രേഖകള്‍ പരിശോധിച്ച് ഓഫീസും, ആരാധനാലയവും പൊളിച്ച് മാറ്റാനുള്ള കോടതി വിധി, ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ വിശ്വാസികള്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ സ്ഥലം ഏറ്റെടുത്ത ഉത്തരവ് പതിപ്പിച്ച് വിശ്വാസികളെ ഒഴിപ്പിക്കുകയായിരുന്നു. കോടതിയില്‍ നിയമ നടപടികള്‍ തുടരുമെന്ന് പിആര്‍ഡിഎസ് സഭാ നേതൃത്വം അറിയിച്ചു. സബ് കളക്ടറും. സബ് ജഡ്ജിയും, ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.




0 Comments