മഹത്തായ ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനമെന്ന് കുമ്മനം രാജശേഖരന്‍. ആദര്‍ശങ്ങളില്‍ അടിയുറച്ച നിലപാടുകള്‍ സ്വീകരിച്ചതുകൊണ്ടാണ് രജ്ഞിത് ശ്രീനിവാസനെ പോലുള്ളവര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനിടയായതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 104-ാം ബൂത്ത് സമ്മേളനവും രജ്ഞിത് ശ്രീനിവാസന്‍ അനുസ്മരണസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറിച്ചിത്താനം എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ ബൂത്ത് കമ്മറ്റി പ്രസിഡന്റ് എകെ സാബു അധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, കുറിവിലങ്ങാട് മണ്ഡലം പ്രസിഡന്റ് പി.സി രാജേഷ്, യുവമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരി, സിജിന്‍ കുമാര്‍, സനല്‍കുമാര്‍, സുനോജ് കുമാര്‍, അജിത് കുമാര്‍, ജോയി വര്‍ഗീസ്, രജ്ഞിത് കളപ്പുരയ്ക്കല്‍, ആശിഷ്, സുധി തുടങ്ങിയവര്‍ സംബന്ധിച്ചു.




0 Comments