കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച 2022 ലെ കലണ്ടറിന്റെ മധ്യ മേഖലാതല പ്രകാശനം, സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിച്ചു. മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസ് അങ്കണത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന സമിതി അംഗം എ.ആര്‍ രവീന്ദ്രന്‍, ജില്ലാ ഭാരവാഹികളായ ഫെലിക്‌സ്, അജേഷ് ജോണ്‍, അരുണ്‍ തങ്കപ്പന്‍, കെ. മഹാദേവന്‍, രഞ്ജിത്ത് ഗോപാല്‍, കേരള തൊഴിലാളി ക്ഷേമനിധി സംസ്ഥാന വൈസ് ചെയര്‍മാന്‍ ഈ.എസ്. ബിജു തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.
0 Comments