തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ബുള്ളറ്റില്‍ കാറിടിച്ച് അപകടം. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്നവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്. പാലാക്കാട് നിന്നും എത്തിയ കാറിലുണ്ടായിരുന്നവര്‍ മണിമലയില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. ബൈക്ക് യാത്രികനായ പൂഞ്ഞാര്‍ സ്വദേശി ജോര്‍ജ്ജ് സണ്ണിയ്ക്കും കാറിലുണ്ടായിരുന്ന പാലക്കാട് സ്വദേശികള്‍ക്കും 2 കാല്‍നട യാത്രികര്‍ക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ ബുള്ളറ്റ് തകര്‍ന്നു. പരിക്കേറ്റവരെ പ്രവിത്താനം എം കെ എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments