കോട്ടയം ജില്ലാ ജനറലാശുപത്രിയില്‍ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി നിര്‍വ്വഹിച്ചു. നെസെ്‌ല ഇന്ത്യാ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 6 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കിയത്. 100 പള്‍സ് ഓക്‌സി മീറ്ററുകളും, 6000 എന്‍-95 മാസ്‌ക്കുകളും, 500 ബോട്ടില്‍ സാനിറ്റൈസറുകളുമാണ് വിതരണം ചെയ്തത്. ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ പ്രിന്‍സ് സ്‌കറിയ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പാ മണി, നെസ്‌ലെ ഇന്ത്യ റീജിയണല്‍ മാനേജര്‍ ജോയി സ്‌കറിയ, സണ്ണി തോമസ്, ജേക്കബ് പണിക്കര്‍, ആശുപത്രി വികസന സമിതിയംഗങ്ങളായ പി.കെ ആനന്ദക്കുട്ടന്‍, ജോസഫ് ചാമക്കാല, രാജീവ് നെല്ലിക്കുന്നേല്‍, നന്ദന്‍ നട്ടാശ്ശേരി, പോള്‍സണ്‍ പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments