അഗ്രോ ഫ്രൂട്‌സ് പ്രോസസ്സിംഗ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി ജോസ് ടോം ചുമതലയേറ്റു. കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കഴിയുന്നവിധം എല്ലാവരുടേയും പിന്തുണ ഉറപ്പാക്കി സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജോസ് ടോം പറഞ്ഞു. ചുമതലയേറ്റെടുത്ത ജോസ് ടോമിനെ കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ അനുമോദിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ ഷൈന്‍ ജേക്കബ്, ഡൊമനിക് അയ്യങ്കോലി, ടോബി സെബാസ്റ്റിയന്‍, ജോര്‍ജ്ജ് തെക്കുംപുറം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




0 Comments