Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ എ.ടി.എം തകര്‍ത്ത അപ്പു സമാനരീതിയില്‍ കൊല്ലത്തും എ.ടി.എം തകര്‍ത്ത കേസിലെ പ്രതി



ഏറ്റുമാനൂര്‍ പേരൂര്‍ പുളിമൂട് ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടര്‍ തകര്‍ത്തു മോഷണത്തിന് ശ്രമിച്ച ആലപ്പുഴ സ്വദേശി അപ്പു പോലീസ് പിടിയില്‍. എ.ടി.എംന്റെ ഉള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചതിനുശേഷം അത് മുന്‍ കുറ്റവാളികളുടെ ഫോട്ടോകളുമായി താരതമ്യം ചെയ്തതാണ് പ്രതിയെ കണ്ടെത്തിയത്. സമാനരീതിയില്‍ കൊല്ലത്ത് ചാമക്കടയില്‍ 2020-ല്‍ എടിഎം തകര്‍ത്ത കേസില്‍ പ്രതിയായിരുന്നു അപ്പു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട അപ്പു 2022 ജനുവരി മാസം ഒന്നാം തീയതിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന്  പുറത്തിറങ്ങിയത്.  ഇയാള്‍ സ്ഥിരമായി ഒരു സ്ഥലത്ത് നില്‍ക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവം ഉള്ള ആളാണെന്ന് മനസ്സിലാക്കുകയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തിരുവനന്തപുരത്ത് ഹോട്ടല്‍ ജോലിക്കായി എത്തിയതായി അറിഞ്ഞത.് പോലീസ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന്  പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍  ഇന്‍സ്‌പെക്ടര്‍ രാജേഷ്‌കുമാര്‍, എസ്‌ഐ പ്രശോഭ്,  എഎസ്‌ഐ പ്രദീപ് , ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍  എസ്‌സിപിഒ മാരായ പ്രവീണ്‍ പി നായര്‍, അനീഷ്, പ്രവിനോ, രാകേഷ്, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ സി പി ഒ മാരായ ജ്യോതി കൃഷ്ണന്‍, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.







Post a Comment

0 Comments