Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ പദ്ധതി പ്രവര്‍ത്തനങ്ങളും, റോഡ് നവീകരണങ്ങളും വൈകുന്നതായി പ്രതിപക്ഷാംഗങ്ങള്‍



ഏറ്റുമാനൂര്‍ നഗരസഭയില്‍ പദ്ധതി പ്രവര്‍ത്തനങ്ങളും, റോഡ് നവീകരണങ്ങളും വൈകുന്നതായി പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. തെരുവ് വിളക്കുകള്‍ കത്തിക്കുന്ന കാര്യത്തിലും, റോഡ് അറ്റകുറ്റപ്പണികളിലും തികഞ്ഞ അനാസ്ഥയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ആക്ഷേപമുയര്‍ന്നു. കൃത്യനിര്‍വ്വഹണത്തില്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ പ്രവര്‍ത്തനം നിരാശാജനകമാണെന്ന് പ്രതിപക്ഷാംഗം ഡോ ബീനാ എസ് പറഞ്ഞു. എന്നാല്‍ സെക്രട്ടറിയും എഞ്ചിനീയറും അടക്കുമള്ളവര്‍ കോവിഡ് ബാധിതര്‍ ആയതാണ് പദ്ധതി നിര്‍വ്വഹണത്തിന് കാലതാമസം നേരിട്ടതെന്ന് നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments