Breaking...

9/recent/ticker-posts

Header Ads Widget

വിവിധ ഭാഗങ്ങളില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു



ആരോഗ്യവകുപ്പിന്റെ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. തൃശ്ശൂര്‍ പുനര്‍ജ്ജനി കലാസമിതിയുടെ നേതൃത്വത്തില്‍ കുഷ്ഠരോഗത്തെ കീഴടക്കാന്‍ അശ്വമേധം എന്ന ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത് മണലൂര്‍ ഗോപിനാഥാണ്. വ്യാഴാഴ്ച രാമപുരം, ഉഴവൂര്‍, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ ഓട്ടന്‍തുള്ളല്‍ അവതരണം നടന്നു. വൈക്കം, കുമരകം, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഓട്ടന്‍തുള്ളല്‍ അരങ്ങേറിയത്. സമാപന ദിവസമായ ശനിയാഴ്ച ഏറ്റുമാനൂര്‍, പാമ്പാടി, വേളൂര്‍ എന്നിവിടങ്ങളില്‍ ഓട്ടന്‍തുള്ളല്‍ അവതരണം നടക്കും.




Post a Comment

0 Comments