പാലാ ഡിപ്പോയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തില്‍ പാലാ ബാംഗ്‌ളൂര്‍ സൂപ്പര്‍ഡീലക്‌സ് സര്‍വീസ് അടക്കമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കിയതായി അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം പറഞ്ഞു. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ചൂഷണത്തില്‍ നിന്നും യാത്രക്കാരെ രക്ഷിക്കാന്‍ സര്‍വീസുകള്‍ പുനരാരംഭിക്കേണ്ടത് ആവശ്യമായിരിക്കുകയാണ്.





0 Comments