പുനര്‍ നിര്‍മിച്ച എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട് താഷ്‌കന്റ് ജീരകത്ത് പടി റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് പുനര്‍നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. ജോസ്‌മോന്‍ മുണ്ടക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.ഷാജി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയിംസ് ജീരകത്തില്‍, യമുന പ്രസാദ്, മാത്യൂസ് പെരുംമനങ്ങാട്, സിനി ജോയ്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments