കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ നടന്നു. ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായാണ് ധ്വജപ്രതിഷ്ഠ നടന്നത്. ഉച്ചയ്ക്ക് 12നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍. ധ്വജപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ക്ഷേത്രത്തില്‍ ബ്രഹ്മകലശാഭിഷേകം, വലിയ ബലിക്കല്‍ പ്രതിഷ്ഠ എന്നിവയും നടന്നു. ധ്വജപ്രതിഷ്ഠയോട് അനുബന്ധിച്ച് ഉല്‍സവാഘോഷങ്ങളുടെ കൊടിയേറ്റ് വൈകിട്ട് നടന്നു.
0 Comments