ഞായറാഴ്ചകളില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അശാസ്ത്രീയമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി, പാലാ , കാഞ്ഞിരപ്പള്ളി, കോട്ടയം രൂപതകളിലെ യുവജനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടില്‍, ട്രഷറര്‍ ലിനു കാഞ്ഞിരപ്പള്ളി, കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, കോട്ടയം രൂപത ഡയറക്ടര്‍ ഫാ ചാക്കോ, പാലാ രൂപത പ്രസിഡന്റ് ജോസഫ് കാഞ്ഞിരപ്പള്ളി, ജോസ് കോട്ടയം, ലിബിന്‍, ജോബ് കാഞ്ഞിരപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments