Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കിടങ്ങൂര്‍ പാലത്തിന്റെ നിറം വീണ്ടും, നീലയും വെള്ളയുമാകുന്നു.



പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കിടങ്ങൂര്‍ പാലത്തിന്റെ നിറം വീണ്ടും, നീലയും വെള്ളയുമാകുന്നു. പാലത്തിന്റെ കൈവരികള്‍ക്ക് കറുപ്പും, മഞ്ഞയുമടിച്ചാണ് അധികൃതര്‍ പുതിയ പരീക്ഷണം നടത്താനൊരുങ്ങിയത്. പാലത്തിന്റെ കൈവരികള്‍ക്ക് കറുപ്പ് പെയിന്റടിക്കുന്നതിലെ അപാകതയും, അപകടഭീഷണിയും സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും, ഫോട്ടോഗ്രാഫറുമായ രമേഷ് കിടങ്ങൂര്‍ സമൂഹ മാധ്യമങ്ങളിലൂടെ ജന ശ്രദ്ധയിലെത്തിച്ചിരുന്നു. പാലത്തിന് നല്‍കിയ കളര്‍കോഡിലെ അപാകതകള്‍ തിരിച്ചറിഞ്ഞ അധികൃതര്‍ പുതിയ പരീക്ഷണം ഒഴിവാക്കി വെള്ളയും, നീലയും പെയിന്റടിക്കുകയായിരുന്നു. കറുപ്പ് നിറം മാറ്റി വെള്ള പെയിന്റടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച ആരംഭിച്ചു.




Post a Comment

0 Comments