കിടങ്ങൂര്‍ ഹൈവേ ജംഗ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയത് പരിഭ്രാന്തിയ്ക്കിടയാക്കി. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ബസ് ബേയ്ക്ക് സമീപമുള്ള ബേക്കറിയോട് ചേര്‍ന്ന് വാഹനം നിര്‍ത്തിയ ശേഷം ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോഴാണ് കാര്‍ മുന്നോട്ട് ഉരുണ്ടത്. ട്രാഫിക് സിഗ്നലിനോട് ചേര്‍ന്നുള്ള ഡിവൈഡറിലിടിച്ചാണ് കാര്‍ നിന്നത്. തിരക്കേറിയ റോഡില്‍ ഈ സമയം വാഹനങ്ങള്‍ എത്താതിരുന്നതുമൂലം വലിയ അപകടം ഒഴിവായി.




0 Comments