കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയക്ക് വിധേയനായ തൃശ്ശൂര്‍ സ്വദേശി സുബീഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. സുബീഷിന്റെ ഭാര്യ പ്രവിജയാണ് ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കിയത്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. ആര്‍.എസ് സിന്ധുവിന്റെ നേതൃത്വത്തില്‍ 29 ഡോക്ടര്‍മാരും, 9 ടെക്‌നീഷ്യന്‍മാരുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.




0 Comments