കോട്ടയം ജില്ലയിലെ 5 പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഗൂര്‍ഖാ ജീപ്പുകള്‍ കൈമാറി. ദുര്‍ഘട പാതകളിലൂടെ അനായാസം സഞ്ചരിക്കാന്‍ സാധിക്കുന്ന ഫോഴ്‌സ് കമ്പനിയുടെ ജീപ്പുകളാണ് കൈമാറിയത്. കോട്ടയം ഈസ്റ്റ്, എരുമേലി, മുണ്ടക്കയം, മണിമല, മേലുകാവ് സ്‌റ്റേഷനുകള്‍ക്കാണ് ജീപ്പുകള്‍ കൈമാറിയത്. 13.25 ലക്ഷം രൂപയാണ് ഒരു വാഹനത്തിന്റെ വില. ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ ഗൂര്‍ഖാ ജീപ്പുകളുടെ ഫ്‌ളാഗോഫ് നിര്‍വ്വഹിച്ചു.




0 Comments