കേരളം വികസന രംഗത്ത് പിന്നോക്കം പോവുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. പീഡനക്കേസുകളും, കൊള്ളയും അതിക്രമങ്ങളും, തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരികയാണ്. 4 ലക്ഷം കോടി രൂപയുടെ കടമുള്ള സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. വികസന മുരടിപ്പിനേയും, തീവ്രവാദ പ്രവര്‍ത്തനങ്ങളേയുമാണ് ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് വിമര്‍ശിച്ചതെന്നും കുമ്മനം പറഞ്ഞു.




0 Comments