Breaking...

9/recent/ticker-posts

Header Ads Widget

കേണല്‍ ഹേമന്ത് രാജിന്റെ വസതിയില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എത്തി



ദുരന്തമുഖങ്ങളിലും, അപകട മേഖലകളിലും രക്ഷകനായി എത്തിയ ലഫ്റ്റണന്റ് കേണല്‍ ഹേമന്ത് രാജിന്റെ ഏറ്റുമാനൂരിലെ വസതിയില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എത്തി. സാഹസികതയോടെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹേമന്ത് രാജിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കാനാണ് കുമ്മനം രാജശേഖരന്‍ എത്തിയത്. ഹേമന്ത് രാജിന്റെ മാതാപിതാക്കളേയും, ഭാര്യയേയും കുമ്മനം രാജശേഖരന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ ഡോ ശ്രീജിത് കൃഷ്ണന്‍, ബിജെപി നേതാക്കളായ മഹേഷ് രാഘവന്‍, സഹസ്രനാമ അയ്യര്‍, വിനോദ്കുമാര്‍, ഷിന്‍ ഗോപാല്‍, ഉഷാ സുരേഷ്, പി.എന്‍ രാജേഷ്, രമാദേവി തുടങ്ങിയവരും കുമ്മനം രാജശേഖരനൊപ്പമുണ്ടായിരുന്നു.




Post a Comment

0 Comments