Breaking...

9/recent/ticker-posts

Header Ads Widget

അംഗ പരിമിതര്‍ക്കുള്ള മുച്ചക്ര വാഹന വിതരണവും, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള ലാപ്‌ടോപ് വിതരണവും



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ അംഗ പരിമിതര്‍ക്കുള്ള മുച്ചക്ര വാഹന വിതരണവും, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള ലാപ്‌ടോപ് വിതരണവും, മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. 8 മുച്ചക്ര വാഹനങ്ങളും. 8 ലാപ്‌ടോപ്പുകളുമാണ് വിതരണം ചെയ്തത്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്‍ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്, ബിഡിഒ സക്കീര്‍ ഹുസ്സൈന്‍ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments