ലൈഫ് പദ്ധതിയിലൂടെയുള്ള ഭവന നിര്‍മാണത്തിന് ജില്ലയില്‍ 29340 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ 44409 അപേക്ഷകളാണ് ലഭിച്ചിരുന്നത്. അര്‍ഹരായ അപേക്ഷകര്‍ കൂടുതലുള്ളത് എരുമേലിയിലാണ്. 1173 പേര്‍. ഏറ്റവും കുറവ് അപേക്ഷകരുള്ളത് 79 പേരുള്ള വെളിയന്നൂരിലാണ്. കോട്ടയം നഗരസഭയില്‍ നിന്നും 1409 പേര്‍ അര്‍ഹത നേടിയപ്പോള്‍ പാലായില്‍ 142 പേരാണ് ധനസഹായത്തിന് അര്‍ഹത നേടിയത്.




0 Comments