ലോട്ടറി മേഖലയെ തകര്‍ക്കാനായി സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില കൂട്ടാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കോട്ടയത്ത് ലോട്ടറി ഓഫീസ് കവാടത്തില്‍ നടന്ന പ്രതിഷേധ സമരം സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു സര്‍ക്കാര്‍ ലോട്ടറിയെ മാഫിയകള്‍ക്ക് മുന്നില്‍ അടിയറവ് വെച്ചന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കേ കൂടുതല്‍ ടിക്കറ്റുകള്‍ അടിച്ചിറക്കി ലോട്ടറി വകുപ്പിന് നഷ്ടമുണ്ടാക്കുകയാണന്നും അദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ആര്‍. സജീവ്, മുഹമ്മദ് ബഷീര്‍, നന്ദിയോട് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments