കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനായി 268 കോടി രൂപ അനുവദിച്ചു. 8 നിലകളിലായി 27374 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. 362 കിടക്കകള്‍, 11 ഓപ്പറേഷന്‍ തീയറ്ററുകള്‍, 60 ഐസിയു കിടക്കകള്‍ എന്നിവയും കെട്ടിടത്തിലുണ്ടാകും. ഹൃദയം മാറ്റിവയ്ക്കല്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്ന മെഡിക്കല്‍ കോളേജില്‍ പുതിയ ബ്ലോക്കിന്റെ നിര്‍മാണത്തോടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് വികസനപദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ 505 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്കിയിട്ടുണ്ട്.




0 Comments