പുന്നത്തുറ ക്ഷീരോദ്പാദക സഹകരണസംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് നടക്കും. തോമസ് ചാഴികാടന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് പുന്നത്തുറ കറ്റോട് എന്‍എസ്എസ് കരയോഗം ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ തോമസ് ചാഴികാടന്‍ എംപി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് അദ്ധ്യക്ഷയായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കോട്ടൂര്‍ ധനസഹായ വിതരണം നടത്തും. ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടര്‍ മിനി ജോസഫ് ക്ഷീര കര്‍ഷകരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷീരസംഘം പ്രസിഡന്റ് ബേബി ജോസഫ്, സെക്രട്ടറി റോബിന്‍ വര്‍ഗീസ്, ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ രാജി എസ് മണി എന്നിവര്‍ പങ്കെടുത്തു.




0 Comments