മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീര്‍ച്ചാലുകള്‍ മാലിന്യം നീക്കി നവീകരിക്കാന്‍ നടപടി സ്വീകരിക്കുന്നു. കാലവര്‍ഷക്കാലത്ത് വെള്ളപ്പൊക്ക കെടുതികള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് എക്കലും, ചെളിയും നീക്കം ചെയ്ത് സംരക്ഷണഭിത്തികള്‍ ശക്തിപ്പെടുത്താന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ ഷാജിമോന്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രദീപ്, ബിജു വലിയമല, അജയന്‍ കെ മേനോന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആന്‍സ് വര്‍ഗ്ഗീസ്, ബിനു, ബിഡിഒ മധുകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.




0 Comments