കേന്ദ്ര ബജറ്റിലെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മാന്നാനത്ത് 5 കേന്ദ്രങ്ങളില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധിക്ക് ആവശ്യമായ പണം നീക്കി വക്കുക, 200 തൊഴില്‍ ദിനങ്ങള്‍ അനുവദിക്കുക, കൂലി 600 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മഹിളാ അസോസ്സിയേഷന്‍ മേഖലാ സെക്രട്ടറി മഞ്ജു ജോര്‍ജ്ജ്, കെഎസ്‌കെടിയു ഭാരവാഹികളായ ടി കുഞ്ഞുകുട്ടി, കെ.ടി ഗോപി, അമ്പിളി പ്രദീപ്, പൊന്നമ്മ രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




0 Comments