Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ തിരക്കേറിയ റോഡില്‍ ബൈക്ക് അഭ്യാസം നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി.



പാലായില്‍ തിരക്കേറിയ റോഡില്‍ ബൈക്ക് അഭ്യാസം നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപമാണ് 17-കാരായ വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയത്. യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കുമിടയിലൂടെ ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അപകടകരമായ രീതിയിലാണ് ഇവര്‍ സഞ്ചരിച്ചത്. 


പൂവരണി സ്വദേശികളായ വിദ്യാര്‍ത്ഥികളെ പാലാ സി.ഐ കെ.പി ടോംസണിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും, ബൈക്കുടമക്കുമെതിരെ പോലീസ് കേസെടുക്കും.





Post a Comment

0 Comments