പാലാ-കൊട്ടാരമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ ടിപ്പര്‍ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി കാറോടിച്ചിരുന്ന യുവതിക്ക് പരിക്കേറ്റു. ഉച്ചക്ക് 2.30ഓടെ കൊട്ടാരമറ്റം റൗണ്ടാനക്ക് സമീപമായിരുന്നു അപകടം. അതിരമ്പുഴ സ്വദേശിനി ഷീബാ മാത്യുവിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. യുവതി ഓടിച്ചിരുന്ന ആള്‍ട്ടോ കാറില്‍ വാഗണര്‍ കാറിടിക്കുകയും, നിയന്ത്രണം വിട്ട ആള്‍ട്ടോ ഡിവൈഡറിനു മുകളിലൂടെ ടിപ്പര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. കാറോടിച്ചിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




0 Comments