Breaking...

9/recent/ticker-posts

Header Ads Widget

പാലാ കുരിശുപള്ളി ജംഗ്ഷനില്‍ ഓടയുടെ മുകളില്‍ പുതിയ ഗ്രില്ല് സ്ഥാപിച്ചു.



പാലാ കുരിശുപള്ളി ജംഗ്ഷനില്‍ ഓടയുടെ മുകളില്‍ പുതിയ ഗ്രില്ല് സ്ഥാപിച്ചു. നഗരത്തിലെ ഓടകള്‍ക്ക് മുകളില്‍ ഗ്രില്ലുകളും, സ്ലാബുകളും തകര്‍ന്ന് കിടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഇടപെട്ടാണ് കുരിശുപള്ളി ജംഗ്ഷനിലെ തകര്‍ന്ന ഗ്രില്ല് മാറ്റി സ്ഥാപിച്ചത്. സ്റ്റേഡിയം ജംഗ്ഷന്‍, ടൗണ്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും ഓടകള്‍ക്ക് മുകളില്‍ ഗ്രില്ലുകള്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ്. തകര്‍ന്ന ഗ്രില്ലുകള്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments