പൂവരണി മഹാദേവ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊടിയേറി. ശനിയാഴ്ച വൈകിട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഫെബ്രുവരി 11ന് പള്ളിവേട്ടയും 12ന് ആറാട്ട് ചടങ്ങുകളും നടക്കും. ഫെബ്രുവരി 6 മുതല്‍ 10 വരെ ഉല്‍സവബലി, ഉല്‍സവബലി ദര്‍ശനം എന്നിവ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉല്‍സവാഘോഷങ്ങള്‍.
0 Comments