പാലായില്‍ നിന്നും ആക്റ്റീവ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി വേദനിക്‌സണെ പോലീസ് അറസ്റ്റ് ചെയ്തു. പയപ്പാറില്‍ താമസക്കാരനായ വേദനിക്‌സണ്‍ മേസ്തിരി പണിക്കാരനാണ്. കട്ടക്കയം റോഡില്‍ ഫെഡറല്‍ ബാങ്ക് എടിഎമ്മിനു മുന്നില്‍ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ സ്‌കൂട്ടര്‍ മോഷ്ടിച്ചത്. പയപ്പാറിലെ വീടിനു പിന്നില്‍ നിന്നും സ്‌കൂട്ടര്‍ കണ്ടെടുത്തു. വള്ളീച്ചിറ കല്ലില്‍ സനല്‍കുമാരിന്റെ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. പാലാ സി.ഐ കെ.പി ടോംസൺ, എസ്‌ഐ എംഡി അഭിലാഷ്, എസ്‌ഐ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments