ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി സേവാഭാരതിയുടെ നേതൃത്വത്തില്‍ തല ചായ്ക്കാന്‍ ഒരിടം പദ്ധതി നടപ്പാക്കുന്നു. 22 വീടുകള്‍ നിര്‍മിച്ച് നല്കാനും 8 വീടുകള്‍ നവീകരിക്കാനുമാണ് കോട്ടയം സേവാഭാരതി പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതിയ്ക്കായി ധനസമാഹരണത്തിനും തുടക്കമായി. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്നും ധനസഹായം സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് എന്‍ രാജീവ് ഏറ്റുവാങ്ങി. മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാജേഷ്, പ്രസാദ്, ബിജെപി മേഖല പ്രസിഡന്റ് എന്‍ ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments