പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ മദ്യലഹരിയില്‍ അതിക്രമത്തിനൊരുങ്ങിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് കാത്തു നിന്നയാളുടെ നേരെ ഇയാള്‍ കത്തിയുമായി ചെല്ലുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം ബസ് കാത്തുനിന്നവര്‍ ഇയാളുടെ പ്രവര്‍ത്തികണ്ട് ഭയചകിതരായി. പ്രകോപനമൊന്നും ഇല്ലാതെയാണ് ഇയാള്‍ യാത്രക്കാരെ അക്രമിക്കാന്‍ ചെന്നത്. എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസ് സംഘമെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.




0 Comments