ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണു. ഏറ്റുമാനൂരിനും, കുറുപ്പുന്തറയ്ക്കുമിടയില്‍ കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപമാണ് സംഭവം നടന്നത്. ട്രെയിനിലേക്ക് വൈദ്യുതി വിതരണം നടത്തുന്നതിനായി പാളത്തിനു മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന കമ്പിയാണ് പൊട്ടി വീണത്. തിരുവനന്തപുരത്തു നിന്നും ന്യൂഡല്‍ഹിക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസിന്റെ മുകളിലേക്കാണ് വൈകിട്ട് 4 മണിയോടെ വൈദ്യുതി ലൈന്‍ പൊട്ടി വീണത്. വൈദ്യുതി പ്രവാഹം നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തെത്തുടര്‍ന്ന് ഇതിവഴിയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കുകയാണ്.
0 Comments