വിവാഹ വാഗ്ദാനം നല്‍കി 3 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച ശേഷം യുവതിയേയും, കുഞ്ഞിനേയും ഉപേക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കാഞ്ഞിരമറ്റം പാറയില്‍ ഹരികൃഷ്ണനെയാണ് പാലാ എസ്.എച്ച്.ഒ കെ.പി ടോംസണ്‍ അറസ്റ്റു ചെയ്തത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന പീരുമേട് സ്വദേശിനിയായ യുവതിയാണ് ഹരികൃഷ്ണനുമായി അടുപ്പത്തിലായത്. വിവാഹം കഴിച്ചുകൊള്ളാമെന്ന ഉറപ്പില്‍ യുവതി പ്രതിയോടൊപ്പം താമസിച്ചു വരികയായിരുന്നു.
0 Comments