എം.സി റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരണമടഞ്ഞു. മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില്‍ പതിനൊന്നരയോടെ ആയിരുന്നു അപകടം. മരണമടഞ്ഞ കാര്‍ യാത്രികര്‍ ഓണംതുരുത്ത് സ്വദേശികളാണ് . മരണമടഞ്ഞവരില്‍ 11 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും, കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്‌റ്റോപ്പ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.




0 Comments