Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ ആദ്യ കൗണ്‍സില്‍ യോഗം നടന്നു.



പാലാ നഗരസഭയില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍പെഴ്‌സന്റെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗം നടന്നു.  നഗരസഭാ ചെയര്‍പെഴ്‌സന്‍ ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ച ആദ്യ കൗണ്‍സില്‍ യോഗം സൗഹൃദാന്തരീക്ഷത്തിലാണ് നടന്നത് . കൗണ്‍സിലിലെ പ്രായം കൂടിയ അംഗം ഷാജു തുരുത്തനടക്കമുള്ള കൗണ്‍സിലര്‍മാരുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് ചെയര്‍പേഴ്‌സന്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടു. പാലയുടെ നന്മയ്കായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായാണ് ചെയര്‍പേഴസണ്‍ സംസാരിച്ചത്.  കൊട്ടാരമറ്റം സ്റ്റാന്റുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശം ഭരണപ്രതിപക്ഷ വത്യാസമില്ലാതെ മുന്നോട്ടു വയ്ക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നഗര ഭരണത്തിലേയ്ക്ക് പുതുതായി എത്തിയ കൗണ്‍സിലര്‍മാരും മുന്‍പ് അംഗങ്ങളായിരുന്നവരുമെല്ലാം തികഞ്ഞ സൗഹൃദത്തോടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യകൗണ്‍സില്‍ യോഗം പ്രശ്‌നങ്ങളൊന്നുമില്ലാതെ  പര്യവസാനിച്ചതില്‍  പുതിയ ചെയര്‍പെഴ്‌സനും സന്തുഷ്ടയായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അനിശ്ചിതത്വങ്ങള്‍ മാറിയപ്പോള്‍ സ്റ്റാന്റിംഗ് കമ്മറ്റികളിലെ അംഗങ്ങളെ നിശ്ചയിക്കുകയും ചെയ്തു കഴിഞ്ഞു.  സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരുടെ തെരഞ്ഞെടുപ്പാണ് ഇനിയും പൂര്‍ത്തിയാവാനുള്ളത്



Post a Comment

0 Comments