ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതോത്തര രജതജൂബിലി നിറവില്‍. 125-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജൂബിലി ആഘോഷ പരിപാടികള്‍ മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും. ഫാ അഗസ്റ്റിന്‍ തെരുവത്ത്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ഡിഇഒ കെ ജയശ്രീ എന്നിവര്‍ സംസാരിക്കും. പൂര്‍വ്വാധ്യപകനായ ചാക്കോ സി പൊരിയത്ത്, സര്‍വീസില്‍ നിന്നും വിരമിക്കുന്ന ലാലിയമ്മ പോള്‍ എന്നിവരെ ചടങ്ങിലാദരിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ അഗസ്റ്റിന്‍ തെരുവത്ത്, പ്രിന്‍സിപ്പല്‍ ഷാന്റി മാത്യു, ഹെഡ്മാസ്റ്റര്‍ ജോജി എബ്രഹാം, പിടിഎ പ്രസിഡന്റ് സോബിച്ചന്‍ ചൊവ്വാറ്റുകുന്നേല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
0 Comments