ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റേയും, ചാസിന്റേയും ആഭിമുഖ്യത്തില്‍ ഖാദി എക്‌സിബിഷന്‍ മാര്‍ച്ച് 7 മുതല്‍ 13 വരെ ചങ്ങനാശ്ശേരി എസ്ബി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി വി.എന്‍ വാസവന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കില്‍ എംഎല്‍എ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. മഹാത്മാ ഗാന്ധി ഖാദി ഒറ്റമുണ്ട് ധാരിയായതിന്റെ 100ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വ്വഹിക്കും. വനിതാ ദിനത്തില്‍ ഖാദി ഫാഷന്‍ ഷോ, പിന്നണി ഗായിക ദലീമ ജോജോ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 9ന് സംരംഭകത്വ സെമിനാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാദി സ്ഥാപനങ്ങളിലെ സ്റ്റാളുകള്‍, ചെറുകിട വ്യവസായ സംരംഭങ്ങളുടേയും, കാര്‍ഷിക നഴ്‌സറികളുടേയും സ്റ്റാളുകള്‍ എന്നിവ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചാസ് ഖാദി ഡയറക്ടര്‍ ഫാ ജോര്‍ജ്ജ് മാന്തുരുത്തില്‍, പി.സി അനിയന്‍ കുഞ്ഞ്, വി.ജെ ലാലി, ജോസുകുട്ടി കുട്ടന്‍പേരൂര്‍, സെബി ഐക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments