ഐടിഐ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്നതിനായി തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കോട്ടയം ജില്ലയിലെ ഗവ., പ്രൈവറ്റ് ഐടിഐകള്‍ സംയുക്തമായി നടത്തുന്ന സ്‌പെക്ട്രം തൊഴില്‍മേള മാര്‍ച്ച് 8ന് ഏറ്റുമാനൂര്‍ ഗവ ഐടിഐയില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള 50-ല്‍പരം തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ സൂസി ആന്റണി, വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ, സാംരാജ് എം.എഫ്, മൈലാടി സെന്റ് ജോണ്‍സ് ഐടിഐ പ്രിന്‍സിപ്പല്‍ ഫാദര്‍ തോമസ് പനലാല്‍, പിഎസ് വിനോദ്കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.
0 Comments