കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ 2.76 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോട്ടയം ജോയിന്റ് രജിസ്ട്രാരുടെ നിര്‍ദ്ദേശാനുസരണം സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ എ.എന്‍ ഷീബാമോള്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എ.ആര്‍ രാജു ജോണിനെ അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചിട്ടുണ്ട്.
0 Comments