അകലക്കുന്നം കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ സ്ത്രീപക്ഷ നവകേരളം ക്യാംപെയ്‌ന് തുടക്കമായി. സ്ത്രീസുരക്ഷ ഉറപ്പാക്കാനും നിലവിലുള്ള ചിന്താഗതികളില്‍ മാറ്റം വരുത്തുവാനും ലക്ഷ്യമിട്ടുള്ള പ്രചരണ പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അയല്‍ക്കൂട്ടം, എഡിഎസ്, സിഡിഎസ്, വിദ്യാര്‍ത്ഥികള്‍, യുവജനസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നത്. സ്ത്രീപക്ഷ നവകേരളം കാമ്പയിന്റെ ഉദ്ഘാടനം സിനിമാതാരം മീനാക്ഷി നിര്‍വ്വഹിച്ചു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു അധ്യക്ഷയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അരുണ്‍ പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments