കൗമാരപ്രായക്കാരിലെ മൊബൈല്‍ ദുരുപയോഗത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമെതിരെ നവജീവന്‍ ട്രസ്റ്റിന്റെയും മെഡിക്കല്‍ കോളേജ് മാനസിക രോഗ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സന്‍മാര്‍ഗ്ഗ ദര്‍ശനം പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മുടിയൂര്‍ക്കര ഗവ എല്‍പി സ്‌കൂളില്‍ നടന്നു. പദ്ധതിയുടെ ഭാഗമായി കാണക്കാരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച ബോധവല്കരണ ക്ലാസും സ്‌നേഹവിരുന്നും സംഘടിപ്പിക്കുമെന്ന് നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി.യു തോമസ് ഏറ്റുമാനൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കുക, കലാകായിക രംഗത്ത് പ്രോല്‍സാഹനം നല്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി പിയു തോമസ് പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കള്‍ക്കായും ബോധവല്കരണക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
0 Comments