പേരൂര്‍ ഗവണ്‍മെന്റ് ജെ.പി എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ ദന്തസംരക്ഷണത്തെക്കുറിച്ച് സെമിനാര്‍ നടന്നു. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ അജിത് ആര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ക്ഷേമ അഭിലാഷ് അദ്ധ്യക്ഷയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിനി മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഷരണ്‍ ഫിലിപ്പ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി.
0 Comments