കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി ട്രഷറി ഓഫീസിന്റെ മുന്നില്‍ ധര്‍ണ നടത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍കാരെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു ധര്‍ണ. മോന്‍സ് ജോസഫ് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ടി പ്രകാശന്‍, ബേബി തോമസ്, സിറിയക്, സ്റ്റീഫന്‍ പാറാവേലി, ആയാംകുടി വാസുദേവന്‍, ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments